എന്താണ് നമ്മളെ നമ്മളാക്കുന്നതു?
ചറ്റുമുള്ളതും ചുറ്റുമുള്ളവരുമാണ്. സുഹൃത്തുക്കളും, അവരുടെ സുഹൃത്തുക്കളും ഒക്കെ ചേർന്ന്, ഭക്ഷണം കഴിച്ചും, കഴിപ്പിച്ചും, ചായ കുടിച്ചും, യാത്ര ചെയ്തും, കഥകൾ പറഞ്ഞും കേട്ടും
..ഒരു കൊച്ചു ലോക നിർമ്മിതി, അല്ല ഇത്തിരി വലിയ ലോകം തന്നെ ഉണ്ടാക്കിയെന്ന് പറയണം, ഡൽഹിയിലെ ചെറിയ കാലം.
ഡൽഹിയിലേക്ക് താമസം മാറിയതിനുശേഷം, എനിക്ക് ചുറ്റും ഒരുപാട് മാറ്റങ്ങൾ സംഭവിച്ചു -
തകർന്നു വീഴുന്ന പാലങ്ങൾ, രാഷ്ട്രീയ ശബ്ദങ്ങൾ, വെള്ളപ്പൊക്കം, മലിനീകരണം, വിമാനങ്ങൾ റദ്ദാക്കൽ,
രൂപയുടെ മൂല്യം ഇടിയൽ പോലും - എന്നിട്ടും എങ്ങനെയോ ഞാൻ പ്രതീക്ഷിച്ചതിലും വേഗത്തിൽ പൊരുത്തപ്പെട്ടു.
ജാമിയയിൽ നിന്ന് ഗുരുഗ്രാമത്തിലേക്കുള്ള ദിവസേനയുള്ള നാല് മണിക്കൂർ യാത്ര, സംസ്കാരങ്ങളിലും യൂറോപ്യൻ സമയ
മേഖലകളിലും ജോലി ചെയ്യൽ, ജീവിതത്തിന്റെ തികച്ചും പുതിയൊരു താളവുമായി പൊരുത്തപ്പെടൽ എന്നിവയെല്ലാം
ആദ്യം തീവ്രമായി തോന്നി, പക്ഷേ മാറ്റം സ്വാഭാവികമായി.
നല്ല ആളുകളെയും, നല്ല സംഭാഷണങ്ങളെയും, കുടുംബത്തിന്റെ ഒരു അന്തരീക്ഷത്തെയും ഞാൻ ഇവിടെ കണ്ടെത്തി.
ഗുൽമോഹറിനും സുകൂനിനും ഇടയിൽ ബിരിയാണി രാത്രികൾ, പാൽ ചായ, കട്ടൻ, സിനിമാ പ്രദർശനങ്ങൾ,
നീണ്ട മനഃശാസ്ത്രപരവും സാമൂഹികവുമായ ചർച്ചകൾ എന്നിവയ്ക്കിടയിൽ, വൈവിധ്യത്തിന് നമ്മുടെ മനസ്സ് എത്രത്തോളം തുറക്കാൻ കഴിയുമെന്ന് ഞാൻ മനസ്സിലാക്കി.
വെച്ചൂച്ചിറ, പന്തളം, അടൂർ, പറക്കോട്, കോഴിക്കോട്, തിരുവനന്തപുരം, ബഹ്‌റൈൻ -- ഇപ്പൊ ഡൽഹിയിലും ..
എല്ലാ സദസ്സും ഒരു പോലെയാണോ എന്നറിയില്ല. പക്ഷെ ഇവിടെ പണ്ഡിതർ, ശെരിക്കും സ്കോളർസ്, അവരുടെ
അറിവിന്റെ വാതായനം തുറക്കുമ്പോൾ വീണു കിട്ടുന്ന ഒരുപാട് കാര്യങ്ങൾ ഉണ്ട്, ചിലതു സത്യത്തിൽ ദഹിക്കാൻ
അഥവാ മനസ്സിലാക്കാൻ പ്രയാസമാണ്. ഇടയ്ക്കു ഞാൻ നോട്ട് ചെയ്തിരുന്നു. പക്ഷെ അത് അത്ര എളുപ്പമായിരുന്നില്ല.
ആവർത്തിച്ചു കേൾക്കണം, ജീവിതവും, ചരിത്രവും, സംസ്കാരങ്ങളും, യാത്രാനുഭവങ്ങളും. തർക്കിക്കാൻ പറ്റില്ലെങ്കിലും,
ഇടയ്ക്കു ക്രോസ്സ് ചെയ്തു നോക്കും, പുതിയ അറിവ് കുഴിച്ചെടുക്കാൻ.
നയതന്ത്രത്തിന് പ്രതിഫലം നൽകുന്ന ഒരു ലോകത്ത് ആത്മാർത്ഥത പുലർത്തുന്നത് മടുപ്പിക്കുന്നതായി തോന്നിയേക്കാം,
പക്ഷേ ഞാൻ ഇപ്പോഴും സാധാരണ ജനുവിൻ മനുഷ്യനായി, സത്യസന്ധതയ്ക്കും സൗഹൃദത്തിനും പ്രാധാന്യം കൊടുത്തുള്ള ജീവിതം
തുടരാനാണ് ഇഷ്ടപ്പെടുന്നത്. ഒരുപക്ഷേ അതുകൊണ്ടാണ് ഈ പുതിയ സ്ഥലം ഇതിനകം തന്നെ സ്വന്തം വീട് പോലെ തോന്നുന്നത്.
വിമര്ശനാത്മകമായി കാര്യങ്ങളെ കാണണമെന്നതിൽ എനിക്കും അഭിപ്രായ വ്യത്യാസമില്ല. പക്ഷെ എന്റെ ശീലങ്ങളും,
എന്നെ തന്നെയും എല്ലാവര്ക്കും അറിയണമെന്നോ എല്ലാവരും എല്ലാത്തിനെയും ഉൾകൊള്ളണമെന്നോ ഇല്ല. പട്ടാളക്കാരുടെ
കഥ പറച്ചിൽ പോലെ ആകാതെ ശ്രദ്ധിക്കണമെന്നത് ഒരു പഠനമായിരുന്നു. അനുഭവങ്ങൾ , അതെത്രയുണ്ടെന്നൊന്നും അറിയില്ല.
what is life? ഈ ചോദ്യം പ്രീയത്യേകിച്ചു ഒന്നും ഉയർത്തിയില്ല, ഞാൻ അതിനെ അങ്ങിനെ നിസ്സാരമായി "ഇതൊക്കെ തന്നെ"യെന്ന് പറഞ്ഞു കളഞ്ഞു.
രാവിലെ വുളു ചെയ്യുമ്പോ, ആ ചോദ്യം കൃത്യം അങ്ങ് ഉദിച്ചു!!
മരണമാണ് ജീവിതം!
സ്വന്തം താത്പര്യമോ അറിവോ ഇല്ലാതെ ജനിക്കുന്നു, ചുറ്റുപാടിന്റെ സ്വാധീനത്തിൽ വളരുന്നു.
പിന്നെ താന്തോന്നിയാകുന്നു, അല്ല അവിടെ യൗവന കാലത്തു സ്വാധീനമുണ്ടെങ്കിലും കുറെയൊക്കെ
സ്വന്തമായും സ്വതന്ത്രമായും ചിന്തിച്ചും, പഠിച്ചും , മനസ്സിലാക്കിയും ജീവിക്കാൻ ശ്രമിക്കുന്നു.
സമൂഹം പേരിട്ടിട്ടുള്ള ഏതെങ്കിലും വഴിയായിരിക്കും അതും. പിന്നീട് അന്നത്തിനു പണവും,
ജീവിതത്തിനു സമയവും വേണ്ടി വരുന്നു. ഇത് വരെ ഒറ്റ തടിയെന്നു തോന്നിയിരുന്നവർക്കു പിന്നെ
ജീവിതത്തിൽ ആശ്രിതരും ആവുന്നു , പിന്നെ ഉത്തരവാദിത്തങ്ങൾ, പ്രശ്നങ്ങൾ, സമൂഹത്തിന്റെ തന്നെ പ്രശ്നങ്ങൾ,
ഇതിനിടയിൽ ജീവിച്ചു തീർക്കുമ്പോൾ, കലഹവും, സന്തോഷവും, ഏകാന്തതയും മാറി മറിഞ്ഞു ജീവിതത്തിനു
അനുഭവങ്ങൾ കൊണ്ട് തരും. മരണം സത്യമാണെന്നു ബോധ്യപ്പെടുത്താൻ, ഉറ്റവരൊക്കെ കൊഴിഞ്ഞു പോകും.
ഒടുവിൽ, ജീവിതം എന്താണെന്ന് അറിയുമ്പോഴേക്കും മൂപ്പരിങ്ങെത്തും, രംഗ ബോധമില്ലാത്ത കോമാളി!!
ആദ്യം അർത്ഥം വന്നില്ല; കടമകൾ വന്നു - ജോലി, കുടുംബം, സമൂഹം, അതിജീവനം.
അർത്ഥം പതുക്കെ ഉത്തരവാദിത്തത്തിനുള്ളിൽ വളർന്നു, പുറത്തല്ല.
പ്രായം കൂടുന്നതിനനുസരിച്ച് വികസിക്കുന്ന അവബോധമാണ് ജീവിതം.

ഗുല്മോഹറിനും സുക്കൂനിനും ഇടയിൽ ഇനിയും ഏറെ യാത്ര ചെയ്യാനുണ്ട്, പഠിക്കാനുണ്ട്.

Comments
Post a Comment