കലാ വേദികളും അത്തരം സന്ദര്ഭങ്ങളും എക്കാലവും എനിയ്ക്കേറെ ഇഷ്ടമാണ്. ക്യാമ്പസ് ജീവിതത്തിന്റെ ഓർമ്മകളെ ഉണർത്താൻ ഒരു ദിവസം ലീവ് എടുത്തു ജാമിയയിലെ മുസ്‌രിസ് എന്ന പരിപാടിക്ക് പോയി. കുറെ സമയം അല്പം ബോർ അടിച്ചും ഒറ്റപ്പെട്ടെങ്കിലും, ഓപ്പൺ സ്റ്റേജിന്റെ പടികളിൽ നിന്നുമുള്ള കാഴ്ചകൾ ശെരിക്കും കുറെ നല്ല ഓർമകളെ ഉണർത്തി. ഒരു വിദ്യാർത്ഥി ആയി ജീവിക്കുമ്പോളാണ് സത്യത്തിൽ നല്ല നിമിഷങ്ങൾ ഉണ്ടാകുന്നത് എന്ന് തോന്നിപോകും. ഒരു സുഹൃത്ത് അടുത്ത ദിവസം നടക്കുന്ന സംഗീത പരിപാടിയിലെ പാട്ടുകാരനെ പരിചയപ്പെടുത്തിയിട്ടും, ഞാൻ ശെരിക്കും "in a lost world" ലായിരുന്നു. പിന്നെ മൂന്നു ദിവസങ്ങൾക്കു ശേഷം അദ്ദേഹം മുന്നിലുരുന്നു പാടുമ്പോളും ആദ്യം കണ്ടത് ഓർമയിലെ വന്നിരുന്നില്ല. ഇത്രെയും സ്ഥലകാല ബോധം നഷ്ടപ്പെട്ടുവോ!!